Home » Latest Stories » വിജയ കഥകൾ » മില്ലറ്റിൽ നിന്നും പപ്പായയിലേക്ക്: ഒരു വിജയ ഗാഥ

മില്ലറ്റിൽ നിന്നും പപ്പായയിലേക്ക്: ഒരു വിജയ ഗാഥ

by Aparna S

പഠനത്തിനു പ്രായമില്ല എന്ന് കേട്ടിട്ടില്ലേ? നരസിംഹ മൂർത്തിയുടെ കഥ കേട്ടാൽ അത് സത്യമാണെന്നു മനസ്സിലാകും. അദ്ദേഹം എങ്ങനെയാണ് പഠിക്കാനുള്ള ആഗ്രഹത്താൽ Boss Wallah ആപ്പിൽ കോഴ്‌സുകൾ കണ്ടതെന്നും അവ തന്റെ ജീവിതത്തിൽ പ്രയോഗിച്ചു കൊണ്ട് ജീവിത വിജയം നേടിയതെന്നും അറിയാം.

ഇന്ത്യയിലെ കർണാടകയിലെ തുംകൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു കർഷകനാണ് നരസിംഹ മൂർത്തി. വർഷങ്ങളോളം, അദ്ദേഹം മില്ലറ്റ് കൃഷിയിൽ ഏർപ്പെട്ടിരുന്നു, എന്നാൽ തന്റെ അറിവ് വികസിപ്പിക്കാനും പുതിയ കൃഷിരീതികൾ പഠിക്കാനും ഉള്ള ആഗ്രഹം അദ്ദേഹത്തിനുള്ളിൽ എന്നും ഉണ്ടായിരുന്നു. തന്റെ സമൂഹത്തിനെ സഹായിക്കുന്നതിനൊപ്പം നല്ല വരുമാനം നൽകുന്ന ഒരു പുതിയ വിള വളർത്താനും അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ഏത് വില തെരഞ്ഞെടുക്കണം എന്ന് അദ്ദേഹത്തിന് അറിയുന്നുണ്ടായില്ല.

ഒരു ദിവസം, യൂട്യൂബ് ബ്രൗസ് ചെയ്യുമ്പോൾ, നരസിംഹ പപ്പായ കൃഷിയെക്കുറിച്ചുള്ള കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന Boss Wallah ആപ്പിന്റെ പരസ്യം കണ്ടു. പരസ്യത്തിൽ ആകൃഷ്ടനായ അദ്ദേഹം, അത് പരീക്ഷിക്കാൻ തീരുമാനിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്ത് അദ്ദേഹം പപ്പായ കൃഷി, മണ്ണ് തയ്യാറാക്കൽ, രോഗനിയന്ത്രണം, ഫാം നടത്തിപ്പിലെ വെല്ലുവിളികൾ എന്നിവയെക്കുറിച്ച് പഠിക്കാൻ തുടങ്ങി.

കോഴ്സ് കണ്ടു തീർത്ത ശേഷം ഒരേക്കർ സ്ഥലത്ത് പപ്പായ ഫാം തുടങ്ങാൻ നരസിംഹ തീരുമാനിച്ചു. ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാൻ അദ്ദേഹം ഹൈവേയ്ക്ക് സമീപം ഒരു ചെറിയ കടയും നിർമ്മിച്ചു. തന്റെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന ഉൽപ്പന്നങ്ങൾ നൽകാൻ അദ്ദേഹം സമർപ്പിതനായിരുന്നു, കൂടാതെ അദ്ദേഹം തന്റെ പപ്പായ, വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിറ്റു.

നരസിംഹയുടെ കൃഷിയോടുള്ള അഭിനിവേശവും പഠിക്കാനുള്ള മനസ്സും ഫലം കണ്ടു. അദ്ദേഹം തന്റെ നാട്ടിലെ വിജയിയായ ഒരു സംരംഭകനായി മാറി. കാർഷിക മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹം മിതമായ നിരക്കിൽ ഉൽപ്പന്നങ്ങൾ നൽകുകയും തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

നരസിംഹയുടെ പപ്പായ കൃഷി വൻ വിജയമായി തീർന്നു. തന്റെ ഒരേക്കർ സ്ഥലത്ത് ഇപ്പോൾ 900 പപ്പായ മരങ്ങളുണ്ട്, സർക്കാരിൽ നിന്ന് ജൈവ സർട്ടിഫിക്കേഷൻ നേടുകയും ചെയ്തു. ഹൈവേയിലെ സ്വന്തം കട വഴി കസ്റ്റമേഴ്‌സിന് നേരിട്ട് കിലോയ്ക്ക് 35 രൂപയ്ക്കാണ് അദ്ദേഹം പപ്പായ വിൽക്കുന്നത്, ഇത് മാർക്കറ്റ് വിലയേക്കാൾ കുറവാണ്. മാർക്കറ്റിൽ പപ്പായ കിലോയ്ക്ക് 40 രൂപയ്ക്കാണ് വിൽക്കുന്നത്.

മറ്റ് കർഷകരെ അവരുടെ വിളകൾ വിറ്റ് ബിസിനസുകാരാകാൻ സഹായിക്കുക എന്നതാണ് നരസിംഹയുടെ ബിസിനസ്സിന്റെ പ്രത്യേകത. പ്രാദേശിക സമൂഹത്തിൽ വിളയുന്ന വിളകൾ വിൽക്കാൻ സ്വന്തം ഓർഗാനിക് ഷോപ്പിന്റെ ഒരു ഫ്രാഞ്ചൈസി നിർമ്മിക്കാൻ അദ്ദേഹം സ്വപ്നം കാണുന്നു. 

തന്റെ കമ്മ്യൂണിറ്റിക്ക് മിതമായ നിരക്കിൽ ഉൽപ്പന്നങ്ങൾ നൽകാനുള്ള നരസിംഹയുടെ സമർപ്പണത്തിന് ഫലമുണ്ടായി. പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, തന്റെ ബിസിനസ്സ് വിപുലീകരിക്കാനും പപ്പായ കൃഷി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുവരാനും അദ്ദേഹം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ വിജയം സമൂഹത്തിലെ മറ്റ് കർഷകർക്കും പപ്പായ കൃഷിയിൽ ഒരു കൈ നോക്കാൻ പ്രചോദനമായി.

പുതിയ കൃഷിരീതികൾ പഠിക്കാനും അപകടസാധ്യതകൾ ഏറ്റെടുക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകർക്ക് എങ്ങനെ വിജയകരമായ സംരംഭകരാകാം എന്നതിന്റെ പ്രചോദനാത്മകമായ ഉദാഹരണമാണ് നരസിംഹയുടെ കഥ. കൃഷിയിൽ ഔപചാരിക വിദ്യാഭ്യാസം ഇല്ലെങ്കിലും, കൃഷിയോടുള്ള അഭിനിവേശവും പഠിക്കാനുള്ള സന്നദ്ധതയും നരസിംഹയെ തന്റെ സമൂഹത്തിലെ വിജയകരമായ ഒരു സംരംഭകനാക്കി.

ജൈവ പപ്പായ വളർത്താൻ ആവശ്യമായ അറിവ് നൽകിയ Boss Wallah ആപ്പിനോട് അദ്ദേഹം ഏറെ കടപ്പെട്ടിരിക്കുന്നു. മറ്റ് കർഷകരോട് ആപ്പ് ഡൗൺലോഡ് ചെയ്യാനും പുതിയ കൃഷിരീതികൾ പഠിക്കാനും അദ്ദേഹം അഭ്യർത്ഥിക്കുന്നു. നേരിട്ടുള്ള വിൽപ്പന സമീപനത്തിലൂടെ, ഉയർന്ന ലാഭം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. പപ്പായ കിലോയ്ക്ക് 35 രൂപയ്ക്ക് വിറ്റിട്ടും അദ്ദേഹത്തിന് ദിവസവും 1500 രൂപ ലാഭം ലഭിക്കുന്നു.

നരസിംഹ മൂർത്തിയുടെ വിജയം ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. പ്രാദേശിക പത്രങ്ങളിൽ അദ്ദേഹം ഇടംനേടുകയും വിവിധ കാർഷിക പരിപാടികളിൽ സംസാരിക്കാൻ ക്ഷണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ അറിവുകൾ പങ്കുവയ്ക്കാനും മറ്റുള്ളവരെ വിജയകരമായ സംരംഭകരാക്കാൻ പ്രചോദിപ്പിക്കാനും കഴിഞ്ഞതിൽ അദ്ദേഹം അഭിമാനിക്കുന്നു.

നരസിംഹമൂർത്തിയുടെ വിജയഗാഥ വിദ്യാഭ്യാസത്തിന്റെയും സമർപ്പണത്തിന്റെയും നവീകരണത്തിന്റെയും തെളിവാണ്. മില്ലറ്റ് കൃഷിയിൽ നിന്ന് പപ്പായ കൃഷിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തിനു സഹായിച്ചതിൽ Boss Wallah -നു വലിയൊരു പങ്കുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കുവാൻ താല്പര്യമുള്ള കർഷകരെ സഹായിക്കുവാൻ Boss Wallah എന്നും സന്നദ്ധരാണ്. ആളുകൾക്ക് ഉപജീവനമാർഗ്ഗം നേടി കൊടുക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഞങ്ങളുടെ കോഴ്‌സുകളിലൂടെ കർഷകർക്ക് കാർഷിക രംഗത്തെ നൂനത ട്രെൻഡുകൾ പഠിക്കാം. 

Related Posts

© 2025 bosswallah.com (Boss Wallah Technologies Private Limited.  All rights reserved.